ആലപ്പുഴ: വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് കളക്ടറേറ്റ് ധർണ നടത്തും. വിലക്കയറ്റം തടഞ്ഞു നിറുത്തുന്നതിൽ എൽ.ഡി.എഫ് സർക്കാർ തികഞ്ഞ പരാജയമാണെന്നും പൊതുമാർക്കറ്റിൽ സർക്കാർ ഇടപെടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് അഭിപ്രായപ്പെട്ടു. ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ബി.രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, മുസ്ലീംലീഗ് ജില്ലാ ചെയർമാൻ എ.എം.നസീർ, അഡ്വ. ആർ.ഉണ്ണിക്കൃഷ്ണൻ, ബാബു വലിയവീടൻ, എ.നിസാർ, കളത്തിൽ വിജയൻ, മേടയിൽ അനിൽകുമാർ, ടി.സുബ്രഹ്മണ്യദാസ്, അനി വർഗ്ഗീസ്, അഡ്വ. സനൽകുമാർ, ജി.സഞ്ജീവ് ഭട്ട്, ബാബുക്കുട്ടൻ, ജോസഫ് ചെക്കോടൻ, അനിൽ ബി.കളത്തിൽ, കമാൽ എം.മാക്കിയിൽ, അഡ്വ. നാഗേഷ് എന്നിവർ സംസാരിച്ചു.