ഹരിപ്പാട്: ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. 2.55 കോടി ചെലവിട്ടാണ് സംസ്ഥാന കായിക വകുപ്പ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 11 എസ് നാച്വറൽ ഫുട്ബോൾ ടർഫ്, ഗ്യാലറി, ചുറ്റുമതിൽ എന്നിവയുണ്ടാവും. നഗരസഭ ചെയർമാൻ കെ.എം. രാജു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.