മാവേലിക്കര: ചെറുകോൽ സെന്റ് മേരീസ് ദൈവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവം നാലു മുതൽ എട്ടുവരെ നടക്കും. 4ന് വൈകിട്ട് 4.30ന് ഇടവക വികാരി ഫാ.ഷാനി ഫ്രാൻസിസ് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. 5ന് സമാരംഭ ദിവ്യബലി. ഡോ.സിൽവി ആന്റണി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഫാ.ലെനിൻ ലിയോൺ വചനപ്രഘോഷണം നടത്തും. എട്ടിന് രാവിലെ 7ന് ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാൾ മഹോത്സവ ദിവ്യബലി എന്നിവയ്ക്ക് ഫാ.ലെജു ഐസക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.അഭിലാഷ് ഗ്രിഗറി വചനപ്രഘോഷണം നടത്തും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകിട്ട് 5ന് ജപമാല, ലിറ്റിനി, 2023 പ്രസുദേന്തിമാരെ വാഴിക്കൽ, സമാപന പ്രദക്ഷിണം, കൊടിയിറക്ക്, വള്ളവും വലയും വെഞ്ചരിപ്പ്, 8.30ന് ഫ്യൂഷൻ എന്നിവ നടക്കും.