അമ്പലപ്പുഴ: അമ്പലപ്പുഴ ഫോക്കസിന്റെ പത്മശ്രീ തിലകൻ നാടകോത്സവം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡിസംബർ ഒന്നു മുതൽ എട്ടുവരെ കേരളത്തിലെ പ്രധാനപ്പെട്ട എട്ട് നാടകങ്ങൾ ഉൾപ്പെടുത്തിയാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിസ്.ടി. മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. വി. രംഗൻ , എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, ടി.എ. ഹാമീദ്, എം.സോമൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.