a

മാവേലിക്കര- തെക്കേക്കരയിലെ സി.പി.എം രക്തസാക്ഷി വി.അജിത്തിന്റെ അമ്മ തടത്തിലാൽ ഇടത്തറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ നളിനി വിശ്വംഭരൻ (നളിനി ടീച്ചർ-81) നിര്യാതയായി. ചൂനാട് ഗവ.എൽ.പി.എസ് റിട്ട.അധ്യാപികയാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഇളയ മകൻ: വി അജയ് (സീനിയർ ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയർ, ദക്ഷിണ റെയിൽവേ, എറണാകുളം). മരുമകൾ: ഡോ.വിദ്യ അജയ് (സൂപ്രണ്ട്, ലെപ്രസി സാനിട്ടോറിയം, നൂറനാട്).