
ആലപ്പുഴ: നഗരത്തിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ തിരുവമ്പാടി ഒറ്റക്കണ്ടം വീട്ടിൽ റഫീക്ക് (18), ആലപ്പുഴ മുനിസിപ്പൽ ഹൗസിംഗ് കോളനി വാർഡിൽ പഴവീട് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരാണ് അറസ്റ്റിലായത്.
ശ്രീ പേച്ചി അമ്മൻ കോവിൽ വിശ്വകർമ്മ സമൂഹ ക്ഷേത്രത്തിൽ നിന്ന് 10.4 കിലോയും തട്ടുകളുമുള്ള ഓട് നിലവിളക്കാണ് മോഷ്ടിച്ചത്. 15,000 രൂപയോളം വരും. മറ്റ് സ്റ്റേഷനുകളിൽ സമാന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി സൗത്ത് പൊലീസ് അറിയിച്ചു. സി.ഐ എസ്.അരുൺ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വി.ഡി. റെജിരാജ്, ജോസ് കുട്ടി, കെ.പി.സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് കൃഷ്ണൻ, വിപിൻ ദാസ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.