മുഹമ്മ: നസ്രത്ത് കാർമ്മൽ ആശ്രമ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഇന്ന് മുതൽ 11 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് നസ്രത്ത് കാർമൽ ആശ്രമ പ്രിയോർ ഫാ.റോബിൻ അനന്തക്കാട്ടിന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി ഫാ.ജോൺ പരുവപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ഒപ്പീസ്. പത്തനംതിട്ട ഡി പോൾ കെയർ ഫോം ഡയറക്ടർ ഫാ.ജോബ് തുരുത്തേലിന്റെ കാർമ്മികത്വത്തിൽ കുടുംബ നവീകരണ ധ്യാനം. മൂന്നിന് വൈകിട്ട് 5.30ന് ഫാ.ബിജു തെക്കേക്കുറ്റിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന. തുടർന്ന് കുടുംബ നവീകരണ ധ്യാനം സമാപനം. വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ആറിന് വൈകിട്ട് 5.30ന് ഫാ.മൈക്കിൾ കിങ്ങണം ചിറയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം, ഫാ.ജോൺ ചിറയിലിന്റെ കാർമ്മികത്വത്തിൽ കുരിശടി വരെ പ്രദക്ഷിണം.വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ഏഴിന് വൈകിട്ട് 5.30ന് ഫാ.ആന്റോ തുണ്ടുപറമ്പിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം, ഫാ.ജിനോ കന്യേക്കോണിലിന്റെ കാർമ്മികത്വത്തിൽ നൊവേന, പ്രദക്ഷിണം. വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ ദിനമായ എട്ടിന് വൈകിട്ട് 5.30ന് ഫാ. വിപിൻ കുരിശുതറയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി, ഫാ.സാംജി വടക്കേടത്തിന്റെ കാർമ്മികത്വത്തിൽ നൊവേന