അമ്പലപ്പുഴ: ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഫലവർഗങ്ങളുമായി കുരുന്നുകൾ എത്തി. ആലപ്പുഴ പഴവങ്ങാടി കാർമ്മൽ കിന്റർ ഗാർഡനിലെ കുരുന്നുകളാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് വിവിധ തരം പഴ വർഗങ്ങളുമായെത്തിയത്. എല്ലാവർഷവും ഡിസംബറിലെ ആദ്യത്തെ വെള്ളിയാഴ്ച സ്കൂളിൽ ഫ്രൂട്ട്സ് ഫ്രൈഡേയായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ശാന്തി ഭവനിൽ എത്തിയത് .ബ്രദർ മാത്യു ആൽബിൻ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്വീകരിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി തോമസ് തൈച്ചേരി, പ്രിൻസിപ്പൽ സിസ്റ്റർ ലാജി, സീനിയർ അദ്ധ്യാപകരായ ഡയിസി, ഫെൻസി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ രമ്യ, ജസീർ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം എത്തിയിരുന്നു.