ആലപ്പുഴ : വേലിയേറ്റത്തിൽ നിന്ന് പാടശേഖരങ്ങളേ രക്ഷപ്പെടുത്തുവാൻ വേലിയേറ്റ സമയം നോക്കിക്കൊണ്ട് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താത്കാലികമായി അടയ്ക്കാനുള്ള സംവിധാനത്തിലേക്ക് സർക്കാർ നീങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ ,വർക്കിംഗ് പ്രസിഡണ്ട് ആന്റണി കരിപ്പാശ്ശേരി എന്നിവർ ഇറിഗേഷൻ, കൃഷി വകുപ്പ് മന്ത്രിമാർക്ക് ഈമെയിൽ സന്ദേശം അയച്ചു. വെള്ളത്തിന്റെ തള്ളിക്കയറ്റം മനസ്സിലാക്കി സമയോചിതമായി ഷട്ടറുകൾ അടച്ചിട്ട് തള്ളിക്കയറ്റം ഒഴിവാക്കാൻ ആകുമെന്നും അതു മാത്രമേ കരണീയമായിട്ടു ഉള്ളൂ എന്നും കർഷക ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.