അമ്പലപ്പുഴ: സാഗര ആശുപത്രി മാനേജ്മെന്റിന്റെ നീതി നിഷേധത്തിനെതിരെ കേരള നഴ്സസ് യൂണിയൻ പ്രക്ഷോഭത്തിലേക്ക്. നഴ്സുമാർക്കും, ജെ .പി .എച്ച്. എൻ കോഴ്സ് പാസായ നഴ്സിംഗ് അസിസ്റ്റന്റുമാർക്കും മി സീനിയോറിട്ടി ലിസ്റ്റോ, പ്രമോഷൻ പോളിസിയോ ഇല്ല. മാനേജ്മെന്റിന്റെ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് സാഗര ആശുപത്രിക്ക് സമീപം നടക്കുന്ന വിശദീകരണയോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ. എൻ. യു ജില്ലാ പ്രസിഡന്റ് കെ.അമൃത ഭായി പിള്ള അദ്ധ്യക്ഷയാവും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും .സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി .ഗാനകുമാർ, സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ, കെ. ജി. എൻ .എ സംസ്ഥാന സെക്രട്ടറി എൽ. ദീപ, കെ .എൻ.യു സംസ്ഥാന സെക്രട്ടറി അബ്ദുൽ ജലീൽ, സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. പി .ഗുരുലാൽ ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ ജയകുമാർ, കേപ് കോൺട്രാക്ട് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.യു.മധു കേപ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി അരുൺ ലാൽ, കെ. എൻ. യു ജോയിന്റ് സെക്രട്ടറി പ്രവീൺകുമാർ, കെ .എൻ .യു ജില്ലാ സെക്രട്ടറി നിഷ സൂസൻ ഡാനിയൽ സ്വാഗതവും, കെ. എൻ.യു സാഗര ആശുപത്രി സെക്രട്ടറി ആർ.രമ്യ നന്ദിയും പറയും.