ആലപ്പുഴ :അമ്പലപ്പുഴ ശ്രീമൂലം ക്ലബ് സംഘടിപ്പിച്ച ജിമ്മി ജോർജ് അനുസ്മരണം അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്നു. ക്ലബ് പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എസ്.രാജൻ സ്വാഗതം പറഞ്ഞു. എം.എസ് സജീവ്, കൊട്ടാരം ഉണ്ണികൃഷ്ണൻ,തൃപ്തികുമാർ, സതീഷ് ലാൽ, ദീപ് ജനാർദ്ദനൻ,കെ.എംഹാഷിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.