ആലപ്പുഴ: ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സിയുടെ ദേശീയ കോൺഫറെൻസിന് മുന്നോടിയായി നടത്തുന്ന കായിക മാത്സാരങ്ങൾ നാളെ മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കും. നാളെ രാവിലെ മുതൽ ആൾ കേരളാ മിക്സഡ് ഫൈവ് എ സൈഡ് ഹോക്കി മത്സരങ്ങൾ ബീച്ച് ആൽപൈറ്റ് ടർഫിൽ നടക്കും. ഫുട്ബോൾ മത്സരങ്ങൾ കാവുങ്കൽ ക്ഷേത്ര ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഇന്റർ നാഷണൽ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തും. ഫൈനൽ 9നു നടക്കും. ഡിസംബർ 4നു രാമവർമ ക്ലബിൽ ബാൾ ബാഡ്മിന്റൺ മത്സരം നടക്കും. അർജുന പി .ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. 11നു ചെസ് മത്സരങ്ങൾ ന്യൂ മോഡൽ സൊസൈറ്റി ഹാളിൽ നടക്കും.