photo
ചേർത്തല അഖിലാഞ്ജലി സ്റ്റുഡിയോ പാർക്കിലെത്തിയ അപൂർവയിനം ദേശാടന പക്ഷി

ചേർത്തല: കൂട്ടംതെറ്റിയെത്തിയ അപൂർവയിനം ദേശാടനപക്ഷി കൗതുക കാഴ്ചയായി. ചേർത്തല അഖിലാഞ്ജലി സ്റ്റുഡിയോ പാർക്കിലാണ് താറാവിനത്തിൽപ്പെട്ട ലേസർ വിഗിലിംഗ് ഡെക്കിനെ കണ്ടെത്തിയത്.നീന്താനും പറക്കാനും കഴിയുന്ന ഇവ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്.ശൈത്യകാലങ്ങളിലാണ് ഇവ കൂട്ടത്തോടെ കേരളത്തിൽ എത്തുന്നത്. ചെറിയ ചുരുളൻ ഏരണ്ടയെന്നാണ് നാട്ടിൽ ഇവ അറിയപ്പെടുന്നത്. പറക്കുന്നതിനിടെ കൂട്ടം തെറ്റിയതാകാമെന്നാണ് സംശയിക്കുന്നത്. പച്ചപ്പുള്ള ശുദ്ധജല തടാകങ്ങളിലും ജലാശയങ്ങളിലുമാണ് ഇവയെ കാണുന്നത്.സ്റ്റുഡിയോ പാർക്കിലെ പാർക്കിലെ ജീവനക്കാരാണ് ദിവസങ്ങളായി പരിപാലിക്കുന്നത്. അപൂർവയിനം പക്ഷിയെ കാണാൻ ദിവസേന നിരവധി പേരാണ് സ്റ്റുഡിയോയിൽ എത്തുന്നത്.വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പക്ഷിയെ അവർക്ക് കൈമാറുമെന്നും അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ പി.ഡി.ലക്കി അറിയിച്ചു.