ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ എംപ്ലോയീസ് ഫോറത്തിന്റെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റ്എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8 മുതൽ എസ്.എൻ ആശുപത്രിയിൽ നടക്കും. തൈറോയ്ഡ് സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് നടക്കും. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും യോഗത്തിൽ എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ ഷിബു കോട്ടക്കേട്ട് ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി മുഖ്യപ്രഭാഷണം നടത്തും.