 
ആലപ്പുഴ:കുതിരപ്പന്തി ടി. കെ.മാധവ മെമ്മോറിയൽ യു.പി സ്‌കൂളിൽ ആലപ്പുഴ സബ് ജില്ലാതലത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 'സർഗോത്സവം' 2022 നടന്നു. ആലപ്പുഴ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ എം.കെ.ശോഭന ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ക്ലാരമ്മ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എം.എസ്.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ കോ ഓർഡിനേറ്റർ പി.കെ.സീന സ്വാഗതം പറഞ്ഞു. പ്രഥമാദ്ധ്യാപിക കെ.പി.ഗീത, എച്ച്. എംഫോറം സെക്രട്ടറി എം.എം.അമ്മദ് കബീർ, ബി.പി.സി ആലപ്പുഴ സന്ദീപ് ഉണ്ണികൃഷ്ണൻ, ജില്ലാകോ ഓർഡിനേറ്റർ ശ്രീലേഖ മനോജ്, പിടി.എ പ്രസിഡന്റ് ആർ.അനീഷ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഷീജാകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് എൽപി.യുപി.എച്ച്എസ് കുട്ടികളുടെ കവിതാ രചന, കഥാരചന, ചിത്ര രചന, നാടൻപാട്ട്, കാവ്യാലാപനം, പുസ്തകാസ്വാദനം,അഭിനയം,ശില്പശാലകൾ എന്നീ മത്സരങ്ങൾ നടന്നു. വൈ.3.30ന് വിജയികൾക്ക് സമ്മാനദാനം നടന്നു.