chithra-rachana
മിലൻ കലാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ കുട്ടംപേരൂർ എം.ഡി.എൽ.പി സ്കൂളിൽ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം നാടൻ പാട്ടുകലാകാരൻ അഡ്വ.പ്രദീപ് പാണ്ടനാട് നിർവ്വഹിക്കുന്നു

മാന്നാർ: കുട്ടികളിലെ സർഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മിലൻ കലാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ കുട്ടംപേരൂർ എം.ഡി.എൽ.പി സ്കൂളിൽ ചിത്ര രചനാമത്സരം നടന്നു. മാന്നാർ ഗ്രാമപഞ്ചായത്തംഗം മധു പുഴയോരം ഉദ്ഘാടനം ചെയ്തു. കലാസംസ്കൃതി പ്രഡിഡന്റ് പി.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.എ. ലത്തീഫ്, സുരേഷ് ചേക്കോട്ട്, ഡോ.ഒ.ജയലക്ഷ്മി, പുഷ്പരാജ്, ലാലി ജയിംസ് എന്നിവർ സംസാരിച്ചു. നാടൻപാട്ടു കലാകാരൻ അഡ്വ.പ്രദീപ് പാണ്ടനാട് സമ്മാനദാനം നിർവഹിക്കുകയും നാടൻപാട്ടുകളെക്കുറിച്ച് ക്ലാസ്‌ നയിക്കുകയും ചെയ്തു. സന്ധ്യശങ്കർ, കലാഭവൻ മാധവൻ എന്നിവർ പരിപാടിയുടെ കോ ഓർഡിനേറ്റർമാരായിരുന്നു.