കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി. കാപ്പിൽ, വയനകം, ഓച്ചിറ, ആലുംപീടിക, ദേവികുളങ്ങര, ചേരാവള്ളി, കട്ടച്ചിറ, പുള്ളിക്കണക്ക്, പനയന്നാർകാവ്, മങ്കുഴി, കുറക്കാവ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പറയ്ക്കെഴുന്നള്ളത്തും അൻപൊലിയും നടക്കുന്നത്.