കായംകുളം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കായംകുളം നഗരസഭയും ജില്ലാ സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ചേർന്ന് കായംകുളത്ത് ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റായ സാമൂഹ്യനീതി വകുപ്പിന്റെ റിഹാബ് എക്സ്പ്രസ് കായംകുളത്ത് എത്തി.ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നൂറു കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു ചികിത്സതേടി. നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥ് അദ്ധ്യക്ഷനായി.ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഓ.അബിൻ ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ എന്നിവർ ചേർന്ന് ആദരവ് സമർപ്പിച്ചു.മായാദേവി,അഡ്വ.ഫർസാന ഹബീബ്,പി.എസ്. സുൾഫിക്കർ,ഷാമിലാ അനിമോൻ, കെ.പുഷ്പദാസ്,പി.ഹരിലാൽ,എ.ജെ. ഷാജഹാൻ,ഗംഗാദേവി,ദീപാരവി,പ്രഭാഷ് പാലാഴി,രേവമ്മ ഷാജി,നൗഫൽതാഹ,റ്റി. മുനീർമോൻ,സുനിൽ ചന്ദ്രൻ,ഫസിൽ റഹ്മാൻ,സനിൽശിവൻ തുടങ്ങിയവർ സംസാരിച്ചു.