ബുധനൂർ: ലോക മലിനീകരണ പ്രതിരോധദിനാചരണത്തിന്റെ ഭാഗമായി നാം ഓരോരുത്തരും മലിനീകരണം കുറയ്ക്കുക എന്ന സന്ദേശം ജനങ്ങളിൽ എത്തിയ്ക്കുന്നതിനായി നെഹ്‌റു യുവകേന്ദ്ര ആലപ്പുഴയും വൈ.എം.എ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് മലിനീകരണ പ്രതിരോധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബുധനൂർ ഗവ. സ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾറാലി ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ആർ.രാമവർമ്മ സന്ദേശം നൽകി. നെഹ്‌റു യുവകേന്ദ്ര ചെങ്ങന്നൂർ കോ ഓർഡിനേറ്റർ പി.ഉത്തര നേതൃത്വം നൽകി.