ആലപ്പുഴ: മത ഭീകരയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ രൺജിത് ശ്രീനിവാസൻ അനുസ്മരണ ദിനമായ 19ന് പൊതുയോഗങ്ങൾ സംഘടിപ്പിക്കും. ജില്ലാ മണ്ഡല പഞ്ചായത്ത് തലങ്ങളിൽ രാവിലെ അനുസ്മരണവും പുഷ്പാർച്ചനയും വൈകിട്ട് പൊതുയോഗവും നടക്കും. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന സംസ്ഥാന സമിതി യോഗം ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.എ.വി.അരുൺ പ്രകാശ്, സതീഷ് പൂങ്കുളം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദേവി ദാസൻ എം.കെ, റിസേർച്ച് ആൻഡ് പോളിസി സംസ്ഥാന കൺവീനർ ഡോ.രാജീവലോചനൻ, സംസ്ഥാന സെക്രട്ടറി സ്മിത ജയമോഹൻ, ട്രഷറർ ബാബ് ലൂ, ഐ.ടി കൺവീനർ രാകേഷ് നാഥ്, സഹ കൺവീനെർ അൻമോൻ മോത്തി , ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി.സുരേഷ് കുമാർ, പുളിയറ വേണു ഗോപാൽ എന്നിവർ സംസാരിച്ചു .