 
മാവേലിക്കര: സി.ഐ.ടി.യു മാവേലിക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അഡ്വ.പി.എസ്.ജയകുമാർ സർവ്വകക്ഷി അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ആർ.ഹരിദാസൻ നായർ അദ്ധ്യക്ഷനായി. ആക്ടിംഗ് സെക്രട്ടറി കെ.ആർ.ദേവരാജൻ സ്വാഗതം പറഞ്ഞു. അഡ്വ.പി.വി.സന്തോഷ്‌കുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അഡ്വ.ജി.ഹരിശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, എം.എസ്.അരുൺകുമാർ എം.എൽ.എ, കോശി അലക്സ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, ജേക്കബ് ഉമ്മൻ, അഡ്വ.വി.ഭാർഗവൻ, പ്രൊഫ. വി.ഐ.ജോൺസൺ, കെ.സി.ഡാനിയേൽ, കെ.തുളസിദാസ്, കെ.അജയൻ, അഡ്വ.എസ്.അമൃതകുമാർ, ജി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.