h
ഹരിതം കാർഷിക ക്ലബ്ബ്

പൂച്ചാക്കൽ :പാണാവള്ളി ഓടമ്പള്ളി ഗവ.യു.പി സ്‌കൂളിൽ ഹരിതം കാർഷിക ക്ലബ്ബ് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് കൃഷിയും കൃഷി രീതികളും പരിചയപ്പെടുത്തുവാനും വിഷരഹിത പച്ചക്കറി സ്‌കൂൾ അടുക്കളയിലേക്ക് ലഭ്യമാക്കാനുമാണ് കാർഷിക ക്ലബ്ബ് ലക്ഷ്യമിടുന്നത്.കൃഷി ഓഫീസർ കെ.റഹിയാനത്ത് കൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു. എസ്.എം.സി ചെയർമാൻ ജെ.സത്താർ , ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞ് ആശാൻ, സ്റ്റാഫ് സെക്രട്ടറി മായാദേവി , കാർഷിക ക്ലബ് കൺവീനർ ശാരി , പി.കെ. ആശ , രാഖി , ഹന്നത്ത് , മുബീന , സജ്ന, സുജിത,സുജി, റസിയ തുടങ്ങിയവർ നേതൃത്വം നൽകി.