photo
വേളോർവട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ദശലക്ഷാർനയോടനുബന്ധിച്ച് നടക്കുന്ന വില്വപത്ര അഭിഷേകം വഴിപാട് കൂപ്പൺ ഉദ്ഘാടനം വി.ജെ.രാധാദേവി വരവനാട്ട് നിർവഹിക്കുന്നു

ചേർത്തല:വേളോർവട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നാളെ മുതൽ 11 വരെ നടക്കുന്ന ദശലക്ഷാർനയോടനുബന്ധിച്ച് നടക്കുന്ന വിശിഷ്ട താന്ത്റിക ചടങ്ങായ വില്വപത്ര അഭിഷേകം വഴിപാട് കൂപ്പൺ ഉദ്ഘാടനം വി.ജെ.രാധാദേവി വരവനാട്ട് നിർവഹിച്ചു. ദേവസ്വം ജോയിന്റ് സെക്രട്ടറി എൻ.പി.മധുസൂദനൻ ചടങ്ങിൽ മുഖ്യ സാന്നിദ്ധ്യം വഹിച്ചു. ദശലക്ഷാർച്ചന കമ്മി​റ്റി ചെയർമാൻ എൻ.രാമദാസ്,ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ, ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ് ബാബു,വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്, സി.പി.കർത്ത,വി.എസ്.സുരേഷ്,എ.പി.റജി,ഗോവിന്ദ കമ്മത്ത്,സോഹൻലാൽ, മധു,വേണു ഗോപാൽ,ജയകൃഷ്ണൻ,ശിവമോഹൻ,സുധീഷ്,മധു, പ്രദീപ്, ജയൻ മഠത്തിൽ എന്നിവർ സംസാരിച്ചു.