മാവേലിക്കര: വൈ.എം.സി.എയുടെ വിദ്യാർത്ഥിപ്രസ്ഥാനമായ യൂണിവൈ സംസ്ഥാന കമ്മിറ്റിയുടെയും പരുമല സെന്റെ ഗ്രീഗോറിയസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. മാവേലിക്കര മാർ ഇവാനിയോസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ചടങ്ങ് പരുമല ആശുപത്രി കൺസൾട്ടന്റ് ക്രിട്ടിക്കൽ കെയർ മേധാവി ഡോ.ആന്റണി കല്ലിയാത്ത് ഉദ്ഘാടനം ചെയ്തു. യൂണിവൈ സംസ്ഥാന പ്രസിഡന്റ് ലാബി പീടികത്തറയിന്റെ അദ്ധ്യക്ഷനായി. തുടർന്ന് എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി മത്തായി, സംസ്ഥാന വൈ.എം.സി.എ ഉപാദ്ധ്യക്ഷൻ ഗീവർഗീസ് ജോർജ് കൊയിപ്പള്ളി, നാഷണൽ സർവീസ് സ്കീം കോഡിനേറ്റർ പ്രൊഫ.ദീപ, യൂണിവൈ സംസ്ഥാന സെക്രട്ടറി നിഥിയാ സൂസൻ ജോയ്, പരുമല ആശുപത്രി കോ ഓർഡിനേറ്റർ പിയൂഷ് ചെറിയാൻ എബ്രഹാം, വൈ.എം.സി.എ ചെങ്ങന്നൂർ മേഖല ഉപാദ്ധ്യക്ഷൻ ഗീവർഗീസ് സാം തോമസ് എന്നിവർ സംസാരിച്ചു.