മാരാരിക്കുളം: കാട്ടൂരിൽ 14 വയസ്സുകാരി മകളെ പീഡിപ്പിച്ച പിതാവിനെയും കലവൂരിൽ അഞ്ച് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തച്ഛനും അറസ്റ്റിൽ. ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ തലകറങ്ങി വീണതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. 2018 മുതൽ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിൽ മൊഴി നൽകി. കലവൂരിൽ നഴ്സറിയിൽ പഠിക്കുന്ന കുട്ടിയ ഡ്രൈവറായ മുത്തച്ഛൻ ഉപദ്രവിച്ചത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് ഇക്കാര്യംവെളിപെടുത്തിയത്. മണ്ണഞ്ചേരി പൊലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.