ചാരുംമൂട്: ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതയ്ക്ക് നൽകുന്ന 2022-ലെ 'കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്കാരം' പ്രമുഖ പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ ഡോ.കെ.എം.വേണുഗോപാൽ കവി കെ.രാജഗോപാലിന് നാളെ നൂറനാട് പള്ളിമുക്ക് കബനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. വൈകിട്ട് 5ന് പി. പരമേശ്വരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗായകൻ ജയചന്ദ്രൻ കടമ്പനാട്, കവി ശാന്തൻ, ചിത്രകാരൻ കെ.പി. മുരളീധരൻ, വി. രഘുനാഥ്, നാടക സംവിധായകൻ നൂറനാട് സുകു, ബി. അശോക് കുമാർ, ആർ. സന്തോഷ് ബാബു, സാന്ദ്ര സുഭാഷ്, അഗസ്ത്യ രാമചതുർവേദി എന്നിവർ പങ്കെടുകും.