ചാരുംമൂട്: നൂറനാട് തത്തമ്മുന്ന സ്വദേശിനിയായ എം.ബി.ബി.എസ് വിദ്യാർത്ഥിനി അഞ്ജന അനിലിന് വിദ്യാഭ്യാസ ധനസഹായം നൽകാനായി ചാരുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്ന ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റും പ്രവാസി ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാനുമായ കുമ്പളത്ത് ശങ്കരപ്പിള്ളയെ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി ചെയർമാൻ അഡ്വ. ദിലീപ് പടനിലം ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി. ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. 'ഗാന്ധിജിയിലേക്ക്' എന്ന കൈപ്പുസ്തകം അദ്ദേഹത്തിന് കൈമാറി.