ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്‌സവത്തിന് 20 ന് കൊടിയേറും. ഉച്ചയ്‌ക്ക് 12 ന് കൊടിയേറ്റ് സദ്യ, രാത്രി 7.10 നും 7.30 നും മദ്ധ്യേ തന്ത്രിമുഖ്യൻ പുതമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്, രാത്രി 7.30 മുതൽ സർഗസംഗീതം എന്നിവ നടക്കും. 21 ന് രാവിലെ പത്തു മുതൽ ദേവീ മഹാത്മ്യപാരായണം, രാത്രി ഏഴിന് ഭക്തിഗാനസുധ, എട്ടിന് ദേവസംഗീതം, 22 ന് വൈകിട്ട് അഞ്ചു മുതൽ സ്‌പെഷ്യൽ ചെണ്ടമേളം, ആറിന് താലപ്പൊലി, രാത്രി ഏഴിന് ഗാനമേള, 23 ന് വൈകിട്ട് ആറിന് താലപ്പൊലി, ഏഴിന് ഭക്തിഗാനമേള, എട്ടരയ്‌ക്ക് നൃത്യനൃത്ത്യങ്ങൾ, 24 ന് രാവിലെ ഒമ്പതിന് ഉത്സവബലി, വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, ദീപാരാധനയ്‌ക്ക് ശേഷം സ്വർണക്കിരീടം സർപ്പിക്കൽ, രാത്രി ഏഴിന് മെഗാഷോ, തുടർന്ന് ഗാനമേള, 25 ന് വൈകിട്ട് ആറിന് ദീപകാഴ്ച, തു‌ടർന്ന് ശാസ്‌ത്രീയ നൃത്തവസന്തം, 26 ന് രാവിലെ പത്തിന് സെപ്‌ഷ്യൽ നാദസ്വരക്കച്ചേരി, വൈകിട്ട് 4.45 ന് കാഴ്ചശ്രീബലി, 6.15 ന് നാദസ്വരക്കച്ചേരി, 7.30 ന് കരിങ്കാളി ഫേക് മെഷാഷോ, രാത്രി 11.00 ന് പള്ളിവേട്ട, 27 ന് ഉച്ചയ്‌ക്ക് 12.00 ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, വൈകിട്ട് അഞ്ചിന് ശീതങ്കൻതുള്ളൽ, രാത്രി എട്ടിന് നൃത്തനാ‌ടകം പരശുരാമൻ, 11 ന് തൃക്കൊടിയിറക്ക്, 30 ന് മഹാവലിയ ഗുരുതിയും നടക്കും.