
അമ്പലപ്പുഴ :താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ജാഥയുടെ പര്യടന ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. രാജ്യത്ത് വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റേയും വ്യാജമദ്യവിൽപ്പനയ്ക്കും എതിരായാണ് കെ.ഡി. മഹീന്ദ്രൻ ജാഥാ ക്യാപ്റ്റനായി വാഹനപ്രചരണ ജാഥ നടത്തുന്നത്. തീക്കടൽ കടന്ന ശലഭങ്ങൾ എന്ന തെരുവുനാടകവും പ്രചരണ ഭാഗമായി അവതരിപ്പിച്ചു. സി.പി.എം അമ്പലപ്പുഴ ലോക്കൽ കമ്മറ്റി സെക്രട്ടറി എ. രമണൻ അധ്യക്ഷനായി. വി.ഡി. അംബുജാക്ഷൻ, എൻ.പി. സ്നേഹ ജൻ, വി.കെ.സുധാകരൻ, എൻ. ടി. ഉത്തമൻ, കെ.രാജേഷ്, കെ.ഡി. ബേബിക്കുട്ടൻ, ടി. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.