അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സക്കായി ജീവൻ രക്ഷാസമിതി ധനസമാഹരണം നടത്തും. പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡ് പനയ്ക്കൽ വീട്ടിൽ പീറ്റർ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡിഫിന് (27) വേണ്ടിയാണ് ഞായറാഴ്ച പൊതു ധന സമാഹരണം നടത്തുക. 27 ന് രാത്രി അറവുകാട് ജംഗ്ഷനു സമീപം ഡിഫിൻ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് നിയന്ത്രണം തെറ്റിയ കണ്ടെയ്നർ ലോറി ഇടിച്ചത്. അപകടത്തിൽ സുഹൃത്ത് തൽക്ഷണം മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, റവ.ഫാദർ എഡ്വേഡ് പുത്തൻ പുരക്കൽ, പഞ്ചായത്തംഗം ഉഷാ ഫ്രാൻസിസ് എന്നിവരുൾപ്പെട്ട സമിതിയാണ് രാവിലെ 9 മുതൽ ധനസമാഹരണം നടത്തുക.