ചാരുംമൂട് :ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും, സാമൂഹ്യ നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വർണ്ണക്കൂട്- ഭിന്നശേഷി കലോത്സവം നടന്നു. ബ്ലോക്ക് പരിധിയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ പ്രതിഭകൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ഇവർ വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത് ശ്രദ്ധേയമായി.
പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖാൻ അധ്യക്ഷത വഹിച്ചു.
വള്ളികുന്നു ഗ്രാമപഞ്ചായത്ത് എന്ന് ബിജി പ്രസാദ്,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ , ആർ.സുജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുരേഷ് തോമസ് നൈനാൻ, കെ.വി. അഭിലാഷ് കുമാർ , ജി.പുരുഷോത്തമൻ , ശ്യാമള ദേവി, വിജയൻ , ശാന്തി സുഭാഷ്,എൽ.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.