
മാന്നാർ : സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ - 2 പദ്ധതിയിൽ പുഴകളും തോടുകളും കുളങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. 2,3,4, വാർഡുകളിലൂടെ കടന്ന് പോകുന്ന ഇലമ്പനം തോടരികിലൂടെ മൂർത്തിട്ട മുതൽ മുക്കാത്താരി വരെയുള്ള നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലീന നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, എൻ.ആർ.ജി എസ്.രാധാകൃഷ്ണൻ, അനന്തഗോപൻ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.