തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 7 ന് നടക്കും. രാവിലെ 9 ന് ശ്രീകണ്ഠേശ്വരം വേട്ടോംതറ കോമളം സരസപ്പൻ ഭദ്രദീപ പ്രകാശനം നടത്തും. പൊങ്കാല അടുപ്പിൽ മേൽശാന്തി ഗോപി ശാന്തി അഗ്നി പകരും. ഉച്ചയ്ക്ക് 12 ന് പ്രസാദ് ഊട്ടും വൈകിട്ട് 5.30 ന് വിശേഷാൽ കാർത്തിക ദീപം തെളിക്കലും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ടി.ബി.സിംസൻ , എൻ.കെ.കരുണാകരൻ, പി.സോമൻ എന്നിവർ നേതൃത്വം നൽകും.