ഹരിപ്പാട്: കോളാത്ത് ദേവീ ക്ഷേത്രത്തിലെ 15മത് ഭാഗവത സപ്താഹയജ്ഞം 5 മുതൽ 11 വരെ നടക്കും. 4ന് രാവിലെ 6 മുതൽ അഖണ്ഡനാമ ജപയജ്ഞം, സി.എൻ ജയശങ്കരൻ നമ്പൂതിരി യജ്ഞാചാര്യനും, കണ്ണൻ കരുനാഗപ്പള്ളി യജ്ഞഹോതാവും, മോഹനൻ പാവുമ്പ, ബിനു ചെത്തിയറ എന്നിവർ യജ്ഞ പൗരാണികരുമാണ്. 5ന് രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ ക്ഷേത്ര തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരി നിർവ്വഹിക്കും. തുടർന്ന് കുടുംബാർച്ച നടക്കും. 9ന് വരാഹാവതാരവും ഭൂമി പൂജയും. വൈകിട്ട് 5. 30ന് ലളിതാസഹസ്രനാമ ജപം, നെയ് വിളക്ക് സമർപ്പണം, 7ന് രാവിലെ 11.30ന് ഉണ്ണിയൂട്ട്, 8ന് രാവിലെ 10.30ന് ഇന്ദ്രദർപ്പണഹരണം, 9ന് രാവിലെ 9ന് സ്വയംവരഹോമം, രുഗ്മിണി സ്വയംവരം, 11.30ന് നാണയപറ സമർപ്പണം, വൈകിട്ട് 5ന് മഹാലക്ഷ്മി സഹസ്രനാമം, നെയ്യ് വിളക്ക് സമർപ്പണം, 5.30ന് സർവ്വൈശ്വര്യ പൂജ, 10ന് രാവിലെ 10.30ന് കുചേലസത്ഗതി, 11ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10.30ന് തിലഹവനം, സായൂജ്യപൂജ, 1ന് സമൂഹസദ്യ എന്നിവ നടക്കും. എല്ലാദിവസവും ഉച്ചയ്ക്ക് 1ന് പ്രസാദവിതരണം നടക്കും.