ആലപ്പുഴ: തിരുവമ്പാടി ശ്രീഹരിഹര ബ്രഹ്‌മനിഷ്‌ഠാമഠം മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഉത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്നു വൈകിട്ട് ഏഴിന് ക്ളാസിക്കൽ ഡാൻസ്, ഏഴരയ്‌ക്ക് തിരുവാതിര, ആറിന് വൈകിട്ട് ഏഴിന് ഓട്ടൻതുള്ളൽ, എട്ടരയ്‌ക്ക് താലപ്പൊലി വരവ്, ഏഴിന് വൈകിട്ട് ഏഴിന് സോപാനസംഗീതം, വൈകിട്ട് 8.30 ന് നാടകം, എട്ടിന് വൈകിട്ട് ആറിന് ഭക്തിഗാനസുധ, രാത്രി എട്ടിന് താലപ്പൊലി വരവ്, രാത്രി 8.30 ന് നാടകം, ഒമ്പതിന് രാവിലെ പത്തിന് യക്ഷി അമ്മയ്‌ക്ക് തളിച്ചുകൊട, രാത്രി എട്ടിന് താലപ്പൊലി വരവ്, എട്ടരയ്‌ക്ക് നാടൻപാട്ട്, പത്തിന് വൈകിട്ട് 4.30 ന് പകൽപ്പൂരം, രാത്രി എട്ടിന് പള്ളിവേട്ട, 11 ന് ഉച്ചയ്‌ക്ക് 12 ന് ആറാട്ടുസദ്യ, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, തുടർന്ന് കൊടിയിറക്കൽ എന്നിവ നടക്കും.