1

കുട്ടനാട്: ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഇന്നുച്ചയ്ക്ക് 2ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. കെ.സി. മാമൻ മാപ്പിള ട്രോഫിക്കായുള്ള മത്സരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. പ്രസാദ്, വീണാജോർജ്ജ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ അഡ്വ. മാത്യു ടി.തോമസ്, ജോബ് മൈക്കിൾ, യു. പ്രതിഭ, പ്രമോദ് നാരായണൻ, അഡ്വ. ജനീഷ്‌കുമർ, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ആലപ്പുഴ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. രാജേശ്വരി, ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാരായ സ്വപ്നിൻ എം.മഹാജൻ, ചൈത്ര തേരേസ ജോൺ തുടങ്ങിയവർ പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. മീഡിയ ചെയർമാൻ കെ.ആർ. ഗോപകുമാർ, പി.സി. ചെറിയാൻ, ഡോ. ജോൺസൺ വി. ഇടിക്കുള തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.