 
ആലപ്പുഴ: കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ 65-ാം സംസ്ഥാന കൗൺസിൽ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരിച്ചു. രൂപീകരണ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് (ചെയർമാൻ), വി.സരേഷ് (ജനറൽ കൺവീനർ), പി.എസ് .എം ഹുസൈൻ,സരേഷ് ,എം. അനിൽകുമാർ പി.ആർ. മധു ,മുഹമ്മദ് നിസാം(കൺവീനർമ്മാർ),എൻ.എം.അജിത്ത്( ട്രഷറർ) എന്നിവർ ഉൾപ്പെട്ട 51അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.