 
മാവേലിക്കര :സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.ആർ.സി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ദേവപ്രയാഗ് എന്ന കുട്ടിയുടെ വീട്ടിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. തെളിയിച്ച ദീപശിഖയുമായി അനുപമ.കെ.പിള്ളയും ബി.ആർ.സി അംഗങ്ങളും ചേർന്ന് മാവേലിക്കര നഗരവീഥികളിലൂടെ മാവേലിക്കര ഠൗൺ ഹാളിലെത്തി. എം.എസ് അരുൺകുമാർ എം.എൽ.എ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിച്ചു.
തഴക്കരയിൽ ഭിന്നശേഷി കുട്ടികൾക്കായി ഓട്ടിസം സെന്റർ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ തുടങ്ങുമെന്ന് അദ്ദേഹം ചടങ്ങിൽ ഉറപ്പു നൽകി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.കെ ഷീല അദ്ധ്യക്ഷയായി. മാവേലിക്കര ബി.പി.സി പി.പ്രമോദ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ഭിന്നശേഷി കുട്ടികളെ ആദരിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി .മാവേലിക്കര നഗരസഭകൗൺസിലർ സുജാത ദേവി, ബി.ആർ. സി പരിശീലകരായ സി. ജ്യോതികുമാർ, ജി.സജീഷ്, ടി .ശ്രീലത, എസ്.സുനിത ,മിനിമോൾ തോമസ് ,സുശീല എന്നിവർ സംസാരിച്ചു.