thyroid
എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ എംപ്ലോയീസ് ഫോറം, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം എന്നിവയുടെ നേതൃത്വത്തിൽ നടന്ന തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ എംപ്ലോയീസ് ഫോറം, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം എന്നിവയുടെ നേതൃത്വത്തിൽ നടന്ന തൈറോയ്ഡ് രോഗനിർണയ ക്യാമ്പ്

യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ ഷിബു കോട്ടക്കാട്ടുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത് രവി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, എസ്.അഭിലാഷ് കുമാർ, എസ്.അനിൽരാജ്, രാജേഷ്, ബി.തുളസീദാസ്, ഡി.തമ്പാൻ, എംപ്ലോയീസ് ഫോറം ഭാരവാഹികളായ ശ്രീകാന്ത്, അനിൽ നീലാംബരൻ, യൂത്ത് മൂവ്മെന്റ് കൺവീനർ മഹേഷ്‌ വെട്ടിക്കോട് എന്നിവർ സംസാരിച്ചു. എംപ്ലോയീസ് യൂണിയൻ കൺവീനർ രജിത്ത് ചുനക്കര സ്വാഗതവും വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ രേഖ സുരേഷ് നന്ദിയും പറഞ്ഞു.