ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കും. ട്രേഡ് യൂണിയൻ ഓഫീസുകളിലും തൊഴിലിടങ്ങളിലും ഫാക്റ്ററികൾക്ക് മുന്നിലും എ.ഐ.ടി.യു.സി അംഗങ്ങളുടെ വസതികളിലും പൊതു കേന്ദ്രങ്ങളിലും പതാക ഉയർത്തും. വൈകിട്ട് 5ന് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പതാക ഉയർത്തും. സമ്മേളനത്തിന്റെ ഭാഗമായി 10ന് വൈകിട്ട് 3ന് എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ വിഷയം അവതരിപ്പിക്കും. ടി.ജെ. ആഞ്ചലോസ്, കെ. ഗോപിനാഥൻ, വി.മോഹൻദാസ്, ടി.ഡി.സുശീലൻ, എ.എം.ഷിറാസ്, കെ.വി.ജയപ്രകാശ്, ഡി.പി.മധു, മുട്ടാർ ഗോപാലകൃഷ്ണൻ, പി.വി.സുനോസ്, ബി.ലാലി, പി. സുപ്രമോദം, കെ.കമലാദേവി എന്നിവർ സംസാരിക്കും.