ak
അബൂബക്കർ, അഷ്കർ

ആലപ്പുഴ: കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം വില്പനയ്ക്കായി കാറിലെത്തിച്ച 9.146 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. കാസർഗോഡ് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ് (29), മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മയക്കുമരുന്നു വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഇ.കെ.അനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്ക്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബബിതരാജ്, ഐ.ബി പ്രിവന്റിവ് ഓഫീസർ അലക്‌സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.