ആലപ്പുഴ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ കൺവൻഷൻ ആലപ്പുഴ പഗോട റിസോർട്ടിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച വെറ്ററിനറി സർജനായ ഡോ.വേണുഗോപാൽ, ഡോ.ചിത്ര എസ്.പിള്ള , ഡോ പ്രേംകുമാർ സി.കെ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. ഡോ.രചന, ഡോ.ബീന.ഡി എന്നിവർ സംസാരിട്ടു. ഡോ.അബ്ദുൾ ജലീൽ നന്ദി പറഞ്ഞു.