r
വൃന്ദവാദ്യത്തിൽ ഒന്നാം സ്ഥാനം

മുഹമ്മ:റവന്യൂ ജില്ല സ്‌കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം വൃന്ദ വാദ്യത്തിൽ മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. അക്ഷയ് ഹരി, ആർ ഗൗതം കൃഷ്ണ, ടി .എസ്.അഭിഷേക്,ഗൗരി.ജി.ബിജു, എ.അശ്വിൻ,അശ്വതി അനിൽ, സി.ആർ. അഞ്ജന എന്നിവർ ഉൾപ്പെട്ട ടീംമാണ് സ്‌കൂളിന് മിന്നും വിജയം നേടിക്കൊടുത്തത്.മനോജ് മോഹൻ, ഷിബു അനിരുദ്ധ്,ജെയിംസ്, ജോസഫ് സിജു എന്നിവരായിരുന്നു പരിശീലകർ.