ambala
നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലാ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം എച്ച്. സലാം എം. എൽ നിർവഹിക്കുന്നു.

അമ്പലപ്പുഴ: നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലാ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. 35 ലക്ഷം രൂപ ചെലവിൽ ഇരു നിലകളിലായി ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്. എച്ച്. സലാം എം. എൽ .എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഗ്രന്ഥശാലയുടെ 1.5 സെന്റ സ്ഥലവും 70 വർഷത്തിലധികം പഴക്കമുള്ള കെട്ടിടവും നഷ്ടമായത്. ജി.സുധാകരന്റെ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചെങ്കിലും ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമ്മാണത്തിന് തടസം നേരിട്ടു. തുടർന്ന് എച്ച് .സലാം എം .എൽ. എ ഈ തടസങ്ങളെല്ലാം പരിഹരിച്ചാണ് ഇപ്പോൾ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ആകെയുള്ള 1100 സ്ക്വയർ ഫീറ്റിൽ ലൈബ്രറി, റീഡിംഗ് റൂം, ചിൽഡ്രൺ തിയറ്റർ, ശുചി മുറി ഉൾപ്പടെയുള്ളവ 8 മാസം കൊണ്ട് പൂർത്തിയാക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് എച്ച്.സുബൈർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അംഗം ഷിനോയ് മോൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം .മാക്കിയിൽ, സെക്രട്ടറി ടി.തിലകരാജ്, ഗ്രന്ഥശാലാ സെക്രട്ടറി എം.നന്ദകുമാർ, ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി കെ.ഉത്തമൻ, അനിൽ വെള്ളൂർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഹാൽ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.