ambala
കരുമാടി 1141-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് സഹകരണ അംഗ സമാശ്വാസ നിധി വിതരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കരുമാടി 1141-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. 21 അംഗങ്ങൾക്കായി 5.10 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ആമയിട ക്ഷീരസംഘം ഹാളിൽ ചേർന്ന സമ്മേളനവും സമാശ്വാസ നിധി വിതരണവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി. ഷിബു അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, വൈസ് പ്രസിഡന്റ് പി. രമേശൻ, അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്ട്രാർ വി.സി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ശോഭ ബാലൻ, നിഷ, ബാങ്ക് സെക്രട്ടറി എസ്. സുലേഖ, ഭരണ സമിതിയംഗം ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.