 
ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആലപ്പുഴ രാമവർമ്മ ക്ലബ് കോർട്ടിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹി ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. അനിൽ മുഖ്യാതിഥിയായി. ബി.നസീർ, കുര്യൻ ജെയിംസ്, ലിഖായത്, ബാലചന്ദ്രൻ, അജിത്, ഹക്കീം എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ബി.എച്ച്. രാജീവ് സ്വാഗതവും പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.