കായംകുളം :കായംകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു.പരിമിതികളെ അതിജീവിച്ച് അവരുടെതായ സ്ഥാനം ഉറപ്പിച്ച കുട്ടികളായ നൗഫിയ , മുഹമ്മദ് യാസീൻ ,ഗോൾഡി ഗൗതം, അതുൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി.ശശികല മുഖ്യ പ്രഭാഷണം നടത്തി. വിളംബര ഘോഷയാത്രയിൽ നഗരസഭ വൈസ് ചെയർമാൻ ആദർശ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില അനിമോൻ, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥ് ,വാർഡ് കൗൺസിലർ കെ.പുഷ്പദാസ് തുടങ്ങിയവർ ചേർന്ന് കുട്ടികളെ നഗരം ചുറ്റിച്ചു. സാമൂഹ്യ പ്രവർത്തകനായ അബ്ബാ മോഹൻ ,പ്രഭാഷ് പാലാഴി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ ,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ രജനീഷ് , കായംകുളം എ.ഇ.ഒ സിന്ധു,ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ദീപ , ഫിസിയോ തെറാപ്പിസ്റ്റ് രാജേന്ദ്രൻ ട്രൈനെർ ബിന്ദുമോൾ, സ്റ്റാഫ് സെക്രട്ടറി ബി.ബിന്ദു എന്നിവർ സംസാരിച്ചു.