കായംകുളം : എസ്.എൻ.ഡി.പി യോഗം 283-ാം നമ്പർ മദ്ധ്യ പുതിയവിള ശാഖാ യോഗം തിരഞ്ഞെടുപ്പ് വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാലിന്റെ അധ്യക്ഷതയിൽ നടന്നു. ശാഖായോഗം പ്രസിഡന്റ് പി.സോമനാഥൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.രഘു വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ കമ്മറ്റി അംഗം ഷാജി മണ്ണേൽ നന്ദി പറഞ്ഞു. പ്രസിഡന്റായി ബി. ഷാജിയെയും സെക്രട്ടറിയായി എ.രഘുവിനെയും തിരഞ്ഞെടുത്തു.