വള്ളികുന്നം: ഓച്ചിറ താമരക്കുളം റോഡിൽ ചൂനാട് വിവേകാനന്ദ ജംഗ്ഷനു സമീപം
തിരക്കേറിയ റോഡിലെ കൊടുംവളവ് മരണക്കെണിയാവുന്നു.
നീരൊഴുക്കിനായി റോഡിനു കുറുകെ സ്ഥാപിച്ച വീതിയേറിയ ഓവുചാലാണ് യാത്രക്കാർക്കു വിനയായത്. പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള പണി പൂർത്തീകരിക്കാത്തതാണു കാരണം. 2 വർഷത്തോളമായി സ്ഥിതി ഇതാണെന്നു നാട്ടുകാർ പറയുന്നു. റോഡിൽ വെട്ടുകുഴി പോലെയാണു ഈ ഭാഗം. 20 മീറ്ററോളം ദൂരം മെറ്റൽ ഇളകിയാണു അപകടമേഖലയായത്. കൊടുംവളവായതിനാൽ തകർന്ന ഭാഗം കാണാൻ കഴിയാതെയാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ വീഴുന്നതും വീടുകളുടെ മതിലുകളിൽ ഇടിച്ചു കയറയുന്നതും പതിവായി.
സ്‌കൂട്ടർ യാത്രക്കാരായ വനിതകളാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് റോഡുപണി തുടങ്ങിയത്. എന്നാൽ നിർമ്മാണം പൂർത്തീകരിക്കാതെ ഉപേക്ഷിച്ചതു യാത്രക്കാർക്കു വിനയായി. റോഡിന്റെ അപകട സ്ഥിതി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെ
ന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൈൽ പാകിയോ കോൺക്രീറ്റ് നിരത്തിയോ പരിഹാരം കാണണം. റോഡ് പണി പൂർത്തീകരിച്ച് സിഗ്നൽ ലൈനുകളടക്കം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം
അനിൽ വള്ളികുന്നം, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് മുൻ അംഗം