ഹരിപ്പാട് : മലങ്കര മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിന്റെ കീഴിലുള്ള മാവേലിക്കര - കാർത്തികപ്പള്ളി സെന്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മേഖല കൺവൻഷൻ 'കെരിഗ്മ - 2022' ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ 9, 10, 11 തീയതികളിൽ നടക്കും. 9 ന് വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന മേഖലാ കൺവൻഷൻ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഫാ. തോമസ് മാർ തീമഥിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഫാ. ഷാജി തോമസ് ചാത്തന്നൂർ വചന പ്രഭാഷണം നടത്തും. 10 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന സൺഡേ സ്കൂൾ വിദ്യാർത്ഥി സംഗമത്തിൽ (കുട്ടികളുടെ കെരിഗ്മം - 2022 ) 2500 കുട്ടികൾ പങ്കെടുക്കും. കാർത്തികപ്പള്ളി-മാവേലിക്കര സെന്ററിലെ 25 പള്ളികളിൽ നിന്നുള്ള 3000 ഓളം സഭാ ജനങ്ങൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ.സിബു എബ്രഹാം മാത്യു,ചെയർമാൻ ഫാ.ലാൽ ചെറിയാൻ, കാവൽ ഡയറക്ടർ ഫാ.ജിജോ.സി .ഡാനിയേൽ, പബ്ലിസിറ്റി കൺവീനർമാരായ തോമസ് വർഗീസ്,ജിജി മംഗലശ്ശേരിൽ, സാബു പരിമണം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.